എഞ്ചിനീയറിംഗ് കോളേജ് ലൈഫ്

അങ്ങനെ എഞ്ചിനീയറിംഗ് കോളേജ് ലൈഫ് ഏതാണ്ട് അവസാനിക്കാറായി. എല്ലാരും ചോദിക്കുന്നു ക്ലാസ്സ്‌ തീരുന്നതില്‍ വിഷമമില്ലേ എന്ന്. ഞാന്‍ എന്‍റെ കോളേജ് ഒട്ടും ഇഷ്ടപെടുന്നില്ലെങ്കിലും ചില ഫ്രെണ്ട്സിനെ വല്ലാണ്ട് ഇഷ്ടപെട്ടുപോയി. നാലു വര്‍ഷത്തെ ബി.ടെക് പഠനം കൊണ്ട് ആകെ ഉണ്ടായ ഗുണം ഫ്രണ്ട്സ് മാത്രമാണ്. ഫ്രണ്ട്സ് ഇല്ലാതെ ഒരു ജീവിതത്തെ പറ്റി ചിനധിക്കാന്‍ പോലും പറ്റുന്നില്ല.

കോഴ്സ് തീര്‍ന്നു കഴിഞ്ഞു എന്ത് ചെയ്യും എന്നതാണ് അടുത്ത ഏറ്റവും വലിയ പ്രതിസന്തി. എഞ്ചിനീയറിംഗ് നാലു വര്‍ഷം പഠിച്ച ആരോട് ചോദിച്ചാലും അവര്‍ പറയും വേണ്ടാരുന്നു എന്ന്. സത്യത്തില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടും എന്നല്ലാതെ ഇതുകൊണ്ട് ഒരു ഗുണവുമില്ല. ഇത് എന്‍റെ തിരിച്ചറിവാണ് എതിര്‍പ്പുള്ളവര്‍ക്ക് കമന്റ്റ് ചെയ്യാവുന്നതാണ്. എന്‍റെ സീനിയെര്സ ഒക്കെ ഇപ്പോഴും ജോലിക്ക് വേണ്ടി ഉള്ള ഓട്ടത്തിലാണ്. ബന്ധുക്കള്‍ സത്രുക്കള്‍ എന്നൊക്കെ പറയാവുന്ന ഒരു അവസ്ഥയാണ്‌ ഇപ്പോള്‍. എല്ലാവര്ക്കും ആദ്യം ചോധിക്കാനുള്ളത് placement ഒക്കെ ആയോ എന്നാണ്. ഹോ ആ ചോദ്യത്തിനു മുന്നില്‍ പല തവണ ഞാന്‍ പതറി നിന്നിട്ടുണ്ട്.