ഞാനും ഇ നഗരവും

ഇന്ന് കൃത്യം രണ്ടു മാസം തികയുന്നു, ഞാന്‍ ഇ നഗരത്തില്‍ വന്നിട്ട്. ക്യാമ്പസ്‌ ലൈഫ് കഴിഞ്ഞു. അതിന്റെ ഓര്‍മകളില്‍  നിന്നും ഇപ്പോളും മുഴുവനായി ഒരു തിരിച്ചു വരവ് ആയിട്ടില്ല. പക്ഷെ അതെല്ലാം ഇപ്പോള്‍ വെറും ഓര്‍മ്മകള്‍ മാത്രമാണെന്ന് തിരിച്ചറിയുന്നു.

ജീവിതത്തില്‍ ആദ്യമായി കിട്ടിയ ജോബ്‌, ഇങ്ങോട്ട് വരുമ്പോള്‍ അതിന്റെ ത്രില്‍ ആയിരുന്നു മനസ് മുഴുവന്‍. എവിടെ പോയാലും ചില ഓര്‍മ്മകള്‍ നമ്മെ വേട്ടയാടും. പ്രത്യേകിച്ച് വലിയ ഒരു നഗരത്തില്‍ ഒറ്റക്  ജീവിക്കുമ്പോള്‍.

എന്നും ഒരേ routine . ചെറിയ ഒരു ബോര്‍ അടി തുടങ്ങിയോ എന്നൊരു സംശയം. ലൈഫില്‍ എന്തൊകെയോ മിസ്സ്‌ ചെയുന്നു എന്നൊരു തോന്നല്‍. ഇങ്ങനൊന്നും ആയിരുന്നില്ല ഞാന്‍ ആഗ്രഹിച്ചത്. എന്തിനു വേണ്ടിയാണെന്ന് പോലും അറിയാതെ ടെന്‍ഷന്‍ അടിച്ചിരിക്കുന്നു.